പോസ്റ്റുകള്‍

എന്തുകൊണ്ട് മരം

ഇമേജ്
 #എന്തുകൊണ്ട് മരം  #മരങ്ങൾ പ്രാധാന്യം  #വൃക്ഷത്തൈ നടീൽ  മലിനീകരണ സമയത്ത് ഓക്സിജൻ:       ഭൂമിയുടെ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ്, സിഎഫ്‌സി, മറ്റ് മലിനീകരണം എന്നിവയുടെ അളവ് കുറയ്ക്കുന്നതിനും കാർബൺ തടിയിൽ സൂക്ഷിക്കുന്നതിനും എല്ലാവർക്കും ശുദ്ധവായു നൽകുന്നതിനും ആഗോളതാപനത്തിൻ്റെ തോത് കുറയ്ക്കുന്നതിനും മരങ്ങൾ സഹായിക്കുന്നു. വംശനാശത്തിൽ നിന്ന് ജീവികളെ രക്ഷിക്കുന്നു:   അഞ്ഞൂറ് സ്പീഷീസുകളെ വരെ ആതിഥേയമാക്കാനുള്ള കഴിവ് മരങ്ങൾക്ക് ഉണ്ട്. ചെറു ചെടികൾ പക്ഷികൾ, പ്രാണികൾ, ലൈക്കൺ, ഫംഗസ് എന്നിവ അടങ്ങിയ ഒരു കൂട്ടം സമൂഹങ്ങൾക്ക്  താമസവും ഭക്ഷണവും നൽകുന്നു. ഇതുകൂടാതെ  വലിയ വൃക്ഷങ്ങൾ, അവയുടെ ശിവരങ്ങൾ വവ്വാലുകൾ, വണ്ടുകൾ, മൂങ്ങകൾ, മരപ്പട്ടികൾ തുടങ്ങിയ ജീവജാലങ്ങൾക്ക് ആവശ്യമായ ആവാസ പരിസ്ഥിതി നൽകുന്നു.  പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നു:   മരങ്ങൾ പലപ്പോഴും ഭൂമിയുടെ ഉപരിതലത്തിൻ്റെ നങ്കൂരമായി പ്രവർത്തിക്കുന്നു. ആൽമരം പോലെയുള്ള ഇനങ്ങൾക്ക് മണ്ണിനെ മുറുകെ പിടിക്കുക്കാനും ഉപരിതലത്തെ സുസ്ഥിരമാക്കാനും സഹായിക്കുന്ന വിപുലമായ വേരുകളുണ്ട്. ഉരുൾപ...

വായനയുടെ പ്രാധാന്യം

ഒരു കുട്ടി വായനയില്‍ മുഴുകിയിരിക്കുന്നു. കണ്ണും മനസ്സും പുസ്തകത്തിലെ വാക്കുകളിലും ചിത്രങ്ങളിലുമാണ്. വീട്ടില്‍ അപ്പുറവുമിപ്പുറവും നടക്കുന്നതൊന്നും കുട്ടിയറിയുന്നില്ല. വാക്കുകളിലല്ല, വാക്കുകള്‍ ചേര്‍ന്നുണ്ടാക്കുന്ന ലോകത്താണ് കുട്ടി. വായിക്കുന്നതും കണ്ണുകൊണ്ട് സ്വീകരിക്കുന്നത് മനസ്സുകൊണ്ട്. വായിക്കുന്നതെന്തോ അത് കുട്ടിയുടെ മനസ്സില്‍ പലവിധ പ്രതികരണങ്ങളുണ്ടാക്കുന്നു. കുട്ടി ഇടക്ക് വായിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു വായന കുട്ടിയുടെ വളര്‍ച്ചയുടെ ഫലവത്തായ പടവുകളായി മാറുന്നു. വായനയുടെ പ്രാധാന്യമറിയുന്ന രക്ഷിതാക്കളോ അദ്ധ്യാപകരോ വായനയുടെ ലോകത്ത്‌ മറ്റൊന്നുമറിയാതെ കഴിയുന്ന കുട്ടിയെ കാണുമ്പോള്‍ അകമേ സന്തോഷിക്കുന്നു. എനിക്കോര്‍മ്മയുണ്ട്. എന്റെ പ്രിയപ്പെട്ട ഒരദ്ധ്യാപകനെ: മാധവന്‍ മാഷ്‌. മാധവന്‍ മാഷ്‌ കായിക പരിശീലനത്തിന്റെ അദ്ധ്യാപകനാണ്. ഫിസിക്കല്‍ എജ്യുക്കേഷന്റെ ഭാഗമായി മാഷ്‌ ഡ്രില്‍ നടത്തും. ചിലപ്പോള്‍ കളിക്കുന്ന കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. എനിക്ക് ആ നേരം വായിക്കനായിരുന്നു ഇഷ്ടം. കഥാപുസ്തകങ്ങള്‍ കയ്യില്‍ കരുതിയിരിക്കും. സ്കൂളിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിക്കുകയോ പരിശീലനം ...