പോസ്റ്റുകള്‍

ഓഗസ്റ്റ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വായനയുടെ പ്രാധാന്യം

ഒരു കുട്ടി വായനയില്‍ മുഴുകിയിരിക്കുന്നു. കണ്ണും മനസ്സും പുസ്തകത്തിലെ വാക്കുകളിലും ചിത്രങ്ങളിലുമാണ്. വീട്ടില്‍ അപ്പുറവുമിപ്പുറവും നടക്കുന്നതൊന്നും കുട്ടിയറിയുന്നില്ല. വാക്കുകളിലല്ല, വാക്കുകള്‍ ചേര്‍ന്നുണ്ടാക്കുന്ന ലോകത്താണ് കുട്ടി. വായിക്കുന്നതും കണ്ണുകൊണ്ട് സ്വീകരിക്കുന്നത് മനസ്സുകൊണ്ട്. വായിക്കുന്നതെന്തോ അത് കുട്ടിയുടെ മനസ്സില്‍ പലവിധ പ്രതികരണങ്ങളുണ്ടാക്കുന്നു. കുട്ടി ഇടക്ക് വായിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു വായന കുട്ടിയുടെ വളര്‍ച്ചയുടെ ഫലവത്തായ പടവുകളായി മാറുന്നു. വായനയുടെ പ്രാധാന്യമറിയുന്ന രക്ഷിതാക്കളോ അദ്ധ്യാപകരോ വായനയുടെ ലോകത്ത്‌ മറ്റൊന്നുമറിയാതെ കഴിയുന്ന കുട്ടിയെ കാണുമ്പോള്‍ അകമേ സന്തോഷിക്കുന്നു. എനിക്കോര്‍മ്മയുണ്ട്. എന്റെ പ്രിയപ്പെട്ട ഒരദ്ധ്യാപകനെ: മാധവന്‍ മാഷ്‌. മാധവന്‍ മാഷ്‌ കായിക പരിശീലനത്തിന്റെ അദ്ധ്യാപകനാണ്. ഫിസിക്കല്‍ എജ്യുക്കേഷന്റെ ഭാഗമായി മാഷ്‌ ഡ്രില്‍ നടത്തും. ചിലപ്പോള്‍ കളിക്കുന്ന കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. എനിക്ക് ആ നേരം വായിക്കനായിരുന്നു ഇഷ്ടം. കഥാപുസ്തകങ്ങള്‍ കയ്യില്‍ കരുതിയിരിക്കും. സ്കൂളിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിക്കുകയോ പരിശീലനം ...